ഏകീകൃത കുര്‍ബാന: അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാന സംബന്ധിച്ച് പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ.

സിനഡ് നിര്‍ദേശിച്ച കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുറത്താക്കും എന്ന അന്ത്യശാസനത്തിന് ഇളവ് നല്‍കി ഇന്നലെ രാത്രി വൈകിയാണ് സിറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

‘സിനഡനന്തര അറിയിപ്പ്’ എന്ന പേരിലാണ് ഇന്നലെ രാത്രി സീറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡ് നിര്‍ദ്ദേശിച്ച പ്രകാരം നടത്തണം.

ഇത് അനുസരിക്കാത്ത വൈദികര്‍ക്കെതിരെ കര്‍ശന നടപടി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന പൂര്‍ണമായും അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു സിറോ മലബാര്‍ സഭാ നേതൃത്വം നേരത്തേ അറിയിച്ചിരുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമര്‍പ്പിതരിലും അല്‍മായരിലും ഉള്‍പ്പെട്ട ഒരാള്‍ പോലും കത്തോലിക്കാ കൂട്ടായ്മയില്‍ നിന്ന് വേര്‍പെട്ടു പോകരുതെന്ന തീരുമാനത്തിലാണ് ഈ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുന്നത് എന്ന വിശദീകരണമാണ് നടപടിയില്‍ അയവു വരുത്തിയതില്‍ സഭാ നേതൃത്വം നല്‍കുന്നത്.

സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്‍മായരും വിട്ടുനില്‍ക്കേണ്ടതാണ് എന്നും സര്‍ക്കുലറില്‍ പറയുന്നു.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ ഇറക്കിയത്.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...