ഓറഞ്ചിനേക്കാള്‍ അല്‍പ്പം വലിപ്പം കുറവുള്ളതും അത്ര ഉരുണ്ടതല്ലാത്തതുമായ പഴമാണ് ടാന്‍ജറീന്‍.
മാന്‍ഡറിന്‍ ഓറഞ്ചുകളുടെ ഇനത്തില്‍പെട്ട ടാന്‍ജറീന്‍ വിറ്റാമിന്‍ എ യുടെയും സി യുടെയും കലവറയാണ്.
ഓറഞ്ചിനേക്കാള്‍ അല്‍പ്പം പുളിയും മധുരവും കൂടും.
ടാന്‍ജറീനില്‍ 85% വെള്ളവും 13% കാര്‍ബോഹൈഡ്രേറ്റുമാണ്.
വളരെ മൃദുവായ തൊലിയാണിതിന്. ആഴ്ചകളോളം ഫ്രിഡ്ജില്‍ കേടുകൂടാതെയിരിക്കും.
മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും ചര്‍മ്മത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും ടാന്‍ജറീന്‍ കഴിക്കുന്നത് നല്ലതാണ്.
തലമുടിയുടെ വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ബലം നല്‍കാനും ഇത് സഹായിക്കുന്നു.