കൊടുംചൂട് : ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്
സംസ്ഥാനത്ത് ഉയർന്ന താപനിലയെത്തുടർന്ന് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്.
ഈ ജില്ലകളിൽ സാധാരണയേക്കാൾ 2-4 ഡിഗ്രി സെൽഷ്യസ് താപനില ഉയരും.
ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡി ഗ്രി വരെ താപനില ഉയർന്നേക്കുമെന്നു കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.