അലങ്കാരപ്രഭയിൽ പ്രൌഢഗംഭീരമായി അയോധ്യാനഗരി

രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരം അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രം പൂക്കളും പ്രത്യേക വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മേൽപ്പാലങ്ങളിലെ തെരുവുവിളക്കുകൾ ശ്രീരാമനെ പ്രതിനിധീകരിക്കുന്ന കലാസൃഷ്ടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിൽ വില്ലിന്റെയും അമ്പിന്റെയും കട്ടൗട്ടുകൾ, പരമ്പരാഗത രാമാനന്ദി തിലകം പ്രമേയമാക്കിയുള്ള അലങ്കാര വിളക്കുകൾ എന്നിവ ഉൾപ്പെടുന്നു.

റാം ഫിർ ലൗട്ടേംഗേ, (ശ്രീരാമൻ തിരിച്ചുവരും), വിരാജേംഗേ ശ്രീറാം (ശ്രീരാമൻ എഴുന്നള്ളും), തയ്യാർ ഹേ അയോധ്യ ധാം (അയോധ്യ തയ്യാറാണ്) എന്നിവയാണ് നഗരത്തിലുടനീളം കാണപ്പെടുന്ന പോസ്റ്ററുകളിലും ഹോർഡിംഗുകളിലും ഉപയോഗിച്ചിരിക്കുന്ന മുദ്രാവാക്യങ്ങൾ. സരയൂ നദീതീരം, ലതാ മങ്കേഷ്‌കർ ചൗക്ക്, രാം മാർഗ് തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിൽ രാമായണം എന്ന ഇതിഹാസത്തിലെ വിവിധ വാക്യങ്ങൾ പോസ്റ്ററുകളിൽ മുദ്രാവാക്യങ്ങളായി അച്ചടിച്ചിട്ടുണ്ട്. സരയൂ നദീതീരങ്ങൾ അലങ്കരിച്ചിരിക്കുന്നു.

ശ്രീരാമനെ ആഘോഷിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ നഗരത്തിലുടനീളം നടന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ രാമക്ഷേത്ര ഉദ്ഘാടനത്തിന് നിരവധി സമ്മാനങ്ങളാണ് അയോധ്യയിലേക്ക് ഒഴുകിയെത്തുന്നത്. ഭഗവാൻ രാമന്റെ ചിത്രങ്ങളുള്ള വളകൾ, 56 ഇനം മധുരപലഹാരം, വില്ല്, അരി, ലഡു, പച്ചക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ക്ഷേത്രത്തിന്റെ മേൽത്തട്ട് മുഴുവനും മൂന്ന് നിലകളായിരിക്കും. സന്ദർശകർക്ക് കിഴക്ക് ഭാഗത്ത് നിന്ന് 32 പടികൾ കയറി വേണം രാമക്ഷേത്രത്തിന്റെ പ്രധാന സ്ഥലത്തെത്താൻ.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...