ടെന്‍ഡര്‍ ക്ഷണിച്ചു

മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2023 -24 സാമ്പത്തിക വര്‍ഷത്തേക്ക് അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ഉച്ചയ്ക്ക് 12.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484 2743688

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് 2023- 24 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് ഉച്ചക്ക് ഒന്നു വരെ.   ടെന്‍ഡര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04734216444.

ടെണ്ടര്‍ ക്ഷണിച്ചു

പനമരം ഐ,സി.ഡി.എസിനു കീഴിലെ 47 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 2 ന് ഉച്ചക്ക് 12 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍:  04935 220282.

ടെന്‍ഡര്‍ ക്ഷണിച്ചു

നെടുംകണ്ടം താലൂക്കാശുപത്രി 2024-25 വര്‍ഷത്തേക്കുള്ള വിവിധ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കാന്റീന്‍ നടത്തിപ്പ് മുതല്‍ എക്സ് റേ ഫിലിം വിതരണം വരെ 13 തരം പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡര്‍ ഫോമുകള്‍ ജനുവരി 30 ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും. ജനുവരി 31 രാവിലെ 10.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് ടെന്‍ഡറുകള്‍ തുറക്കും. ടെന്‍ഡര്‍ ഫോമിന്റെ വില 1000 രൂപയും 180 രൂപയും ജി എസ് റ്റി യും അടങ്ങുന്നതാണ്. ടെന്‍ഡറിനോടൊപ്പം 5000 രൂപയുടെ നിരതദ്രവ്യവും കരാറും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ നെടുംകണ്ടം താലൂക്കാശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

ടെന്‍ഡര്‍
ഭിന്നേശഷി കുട്ടികളുടെ മെഡിക്കല്‍ തെറാപ്പി ഉപകരണങ്ങളായ സ്റ്റാന്‍ഡിംഗ് വീല്‍ ചെയര്‍ , റോപ്പ് പുളളി, പെഗ്ഗ് ബോര്‍ഡ് തുടങ്ങിയ 14 ഇനം ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ /വ്യക്തികളില്‍ നിന്നോ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് മായി ബന്ധപ്പെടുക.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...