പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കിരണിന്റെ നീക്കങ്ങൾ സംശയം തോന്നാത്ത രീതിയിലായിരുന്നു. കൊല്ലപ്പെട്ട ദിനേശിന്റെ മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി കിരണും മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിലും ശവസംസ്കാര ചടങ്ങുകളിലും മുൻനിരയിൽ കിരൺ ഉണ്ടായിരുന്നു.മരണപ്പെട്ടയാൾ പാവമായിരുന്നു എന്ന് നാട്ടുകാരോട് പ്രതി കിരൺ പറഞ്ഞിരുന്നു. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു കിരണിന്റെ പെരുമാറ്റം. അമ്മയുമായുള്ള ബന്ധമാണ് കൊപാതകത്തിന് പിന്നിലുള്ള പക. കഴിഞ്ഞ വെള്ളിയായഴച് രാത്രിയാണ് ദിനേശിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ കിരണിനൊപ്പം അച്ഛൻ കുഞ്ഞുമോനും പങ്ക്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം.മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു