‘സംഘാടകരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും, ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും’; പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ

കലൂരിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.ജി.സി.ഡി.എ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പങ്കു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. പണം എങ്ങോട്ടു പോയി എന്നതു സംബന്ധിച്ചാണ് പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.അതേസമയം, ഉമ തോമസിന് പരുക്കേറ്റ കേസിൽ വിവാദ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകരിലൊരാളായ ജനീഷ് പി.എസ് പിടിയിലായി. ഓസ്കർ ഇവന്റ്സ് ഉടമ ജനീഷിനെ ഇന്ന് രാവിലെയാണ് തൃശൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ജനീഷ് ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലെന്നായിരുന്നു വിശദീകരണം നൽകിയത്.ഇന്നലെ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനമുണ്ടായതോടെയാണ് ജനീഷിനെ പൊലീസ് രാവിലെ തന്നെ പിടികൂടിയത്. കേസിൽ ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാർ അടക്കം നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളുടെ മരണത്തിന് ഇടയാക്കുന്ന രീതിയിൽ സുരക്ഷാക്രമീകരണങ്ങളില്ലാതെ പരിപാടി സംഘടിപ്പിച്ചതടക്കം ജാമ്യമില്ല വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Leave a Reply

spot_img

Related articles

റെക്കോർഡിട്ട് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു,ഒരു...

ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക്...

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ ,...

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു.വേദാപിക്ച്ചേഴ്സിൻ്റെ...