ഇന്ന് മിക്ക രാജ്യങ്ങളിലും ഗ്രീന്‍ ടീ ഉല്‍പ്പന്നങ്ങള്‍ വളരെക്കൂടുതലായി ഉപയോഗിച്ചുവരുന്നു. ചൈനയിലും ജപ്പാനിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഔഷധമാണ് ഗ്രീന്‍ ടീ.
കാമെല്ലിയ സിനെസിസ് എന്നുപേരുള്ള ഒരു തേയിലച്ചെടിയില്‍ നിന്നാണ് ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്കരിച്ചെടുക്കുന്നതിലുള്ള വ്യത്യാസമാണ് ഇവയെ വേര്‍തിരിക്കുന്നത്. പറിച്ച ഉടനെ ആവിയില്‍ ചൂടാക്കിയ ശേഷം ഉണക്കിപ്പൊടിക്കുന്നതാണ് ഗ്രീന്‍ ടീ. ബ്ലാക്ക് ടീ നിര്‍മ്മിക്കുന്നത് ഓക്സിഡേഷന് ഉള്‍പ്പെടുന്ന താപസംസ്കരണത്തിലൂടെയാണ്. ഓക്സിഡേഷന് നടത്തുമ്പോള്‍ തേയിലയിലെ പോഷകമൂല്യങ്ങള്‍ കുറയുന്നു. എന്നാല്‍ ഗ്രീന്‍ ടീയില്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല. ഗ്രീന്‍ ടീയുടെ നിറം ഇളം ബ്രൗണാണ്. നല്ല സുഗന്ധവുമുണ്ടാകും.
ശരീരത്തിന് പ്രതിരോധശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന നിരവധി ഘടകങ്ങള്‍ ഗ്രീന്‍ ടീയിലുണ്ട്. വണ്ണം കുറയ്ക്കാനും ഗ്രീന്‍ ടീ കുടിക്കുന്നവരുണ്ട്. എന്നാല്‍ ഇതുമാത്രം കഴിച്ചതുകൊണ്ട് തൂക്കം അത്രയ്ക്കൊന്നും കുറയുകയില്ല കേട്ടോ. ഒരു ചെറിയ അളവില്‍ മാത്രമേ ഗ്രീന്‍ ടീ ശരീരകലോറിയെ കത്തിച്ച് വണ്ണം കുറയ്ക്കുകയുള്ളു.
ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഗ്രീന്‍ ടീയ്ക്ക് ഉണ്ട്. ഗ്രീന്‍ ടീ പതിവായി കഴിച്ചാല്‍ അള്‍ഷൈമേഴ്സ് വരാതെ സൂക്ഷിക്കാമെന്നാണ് ന്യൂസ്കാസി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരുടെ പുതിയ കണ്ടെത്തല്‍. ഗ്രീന്‍ ടീ ദഹിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന രാസപദാര്‍ത്ഥങ്ങള്‍ മറവിരോഗത്തെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല കാന്‍സര്‍ ബാധിക്കുന്നതും തടയാന്‍ കഴിയും.