കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും.ഇന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചര്‍ച്ചകള്‍ നടത്തും. അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ഉച്ചകോടിയുടെ വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. ടൂറിസം മേഖലയിലും നിര്‍മ്മാണ മേഖലയിലും കേരളം മുന്നോട്ട് കുതിക്കുകയാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ റോഡ് വികസനമുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.കേരളത്തിനായി മന്ത്രി 896 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള 31 പദ്ധതികളായിരുന്നു പ്രഖ്യാപിച്ചത്. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.