പാൽ സംഭരണമുറിയുടെ  ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ 2023-24 ലെ വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി വൈക്കം ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിലുള്ള  ഉദയനാപുരം ക്ഷീരസംഘത്തിന്റെ  ശുചിത്വമുള്ള പാൽ സംഭരണമുറിയുടെ  ഉദ്ഘാടനം സി. കെ.ആശ  എം.എൽ.എ.നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. എസ്.പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി,  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. എസ്. ഗോപിനാഥൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ടി.പി. രാജലക്ഷ്മി, പി.ഡി. ജോർജ്, കെ.എസ്. സജീവ്, ജിനു സാബു, ക്ഷീര വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ക്ഷീരവികസന ഉദ്യോഗസ്ഥ വി. സുനിത, ഇ. ആർ. സി. എം. പി.യു അംഗങ്ങളായ സോണി ഈറ്റക്കൽ, ജോമോൻ മറ്റം, ക്ഷീരസംഘം പ്രസിഡന്റ് എ. ശിവൻ, സെക്രട്ടറി എസ്. അശ്വതി. ഉദയനാപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ടി. സെബാസ്റ്റ്യൻ, ഉദയനാപുരം ക്ഷീരസംഘം മുൻ സെക്രട്ടറി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...