പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരത്ത് വെമ്പായം- ചീരാണിക്കര റോഡ് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ഓവർസിയർ മുഹമ്മദ് രാജി, അസി.എന്‍ജിനീയര്‍ അമൽരാജ് എന്നിവരെയാണ് മന്ത്രി മുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്തത്.

മറ്റൊരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്തിനെ ജില്ല വിട്ട് സ്ഥലംമാറ്റും. കരാറുകാരാനായ സുമേഷ് മോഹൻെറ ലൈസൻസും റദ്ദാക്കാൻ മന്ത്രി ഉത്തരവിട്ടു. പൊതുമരമാത്ത് വിജിലൻസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ടാർ ചെയ്ത് റോഡ് ദിവസങ്ങള്‍ക്കകം പൊട്ടിപൊളിഞ്ഞിരുന്നു.

നാട്ടുകാർ ഈ ചിത്രങ്ങള്‍ മന്ത്രിക്ക് അയച്ചു നൽകിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മണ്ണും ചെളിയും ഒന്നും നീക്കാതെയും നിലം ഉറപ്പിക്കാതെയുമാണ് ടാര്‍ ചെയ്തതെന്നാണ് തെളിവായി വീഡിയോ സഹിതം പുറത്തുവിട്ട് നാട്ടുകാര്‍ ആരോപിച്ചത്. റോഡിലെ ടാറിങ് പല ക്ഷണങ്ങളായി അടര്‍ന്ന് പോകുന്നതിന്‍റെ വീഡിയോ ആണ് നാട്ടുകാര്‍ പകര്‍ത്തിയത്.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...