കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 28-ാം നമ്പർ ഗേറ്റ് (കോട്ടക്കുപുറം ഗേറ്റ്) നാളെ ( ഫെബ്രുവരി 20) വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്നും വാഹനഗതാഗതം കാണക്കാരി റെയിൽവേ ഗേറ്റ് വഴി തിരിച്ചുവിടുമെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 26-ാം നമ്പർ ഗേറ്റ് (മേനോൻ ഗേറ്റ്) മറ്റന്നാൾ (ഫെബ്രുവരി 21) രാവിലെ എട്ടുമണി മുതൽ ഫെബ്രുവരി 22 ന് വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്നും വാഹനഗതാഗതം 25-ാം നമ്പർ ഗേറ്റ്(വേദഗിരി ഗേറ്റ്) വഴി തിരിച്ചുവിടുമെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 25-ാം നമ്പർ ഗേറ്റ് (വേദഗിരി ഗേറ്റ്) ഫെബ്രുവരി 23 ന് രാവിലെ എട്ടുമണി മുതൽ ഫെബ്രുവരി 24 ന് വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്നും ഈ ദിവസങ്ങളിൽ വാഹനഗതാഗതം ഗേറ്റ് നമ്പർ 26(മേനോൻ ഗേറ്റ്) വഴി തിരിച്ചുവിടുമെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.