ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു.21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.നരേൻ വർഷാരമേഷ്, അജു വർഗീസ് എന്താ വർ പങ്കെടുക്കുന്ന ഒരു രംഗത്തോടെയായിരുന്നു ചിത്രീകരണമാരംഭിച്ചത്.സണ്ണി വെയ്നും ബാബു ആൻ്റെണിയുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങൾ: അജു വർഗീസ് ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിൻ കൃഷ്ണ ചലച്ചിത്രാവിഷ് ക്കാരണം നടത്തുന്നത്.ഫ്രണ്ട് റോപ്രൊഡക്ഷൻ സിൻ്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നൽകിയതാണ്. ഈ ചിത്രവും അതു നിലനിർത്തുവാനുള്ള ശ്രമത്തിലാണെന്ന് നിർമ്മാതാവ് റിനീഷ് വ്യക്തമാക്കി.ബൈജു സന്തോഷ് ഭഗത് മാനുവൽ, ശബരീഷ് വർമ്മ, യോഗി ജാപി, സജിൻ ചെറുകയിൽ, ടെസ്സജോസഫ്, ജീവാ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.: തിരക്കഥ സംഭാഷണം – ബിബിൻ കൃഷ്ണ – യദുകൃഷ്ണദയാ കുമാർഗാനങ്ങൾ – വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ.സംഗീതം – ബിബിൻ അശോക്.ഛായാഗ്രഹണം – ആൽബി.എഡിറ്റിംഗ് – കിരൺ ദാസ്.കലാസംവിധാനം. സുനിൽ കുമാരൻ’മേക്കപ്പ് സുധി കട്ടപ്പന.കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ.നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങരഡിസൈൻ – യെല്ലോ ടൂത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . പാർത്ഥൻഅസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർഫൈനൽ മിക്സ് – വിഷ്ണു പി.സി.ആക്ഷൻ- ഫീനിക്സ് പ്രഭു ‘ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻഎക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ,.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല ‘ജനുവരി മുപ്പതു മുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലുമായി പൂർത്തിയാകും.സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നുവാഴൂർ ജോസ്.