ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

കർണ്ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ഒരു ആശ്രമാന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്ക മുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെ ടെ നിരവധി ആരാധനാ കേന്ദ്രങ്ങളുണ്ട്. ക്ഷേ ത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്ക ല്ലിലാണ്. എങ്കിലും, ഇപ്പോഴത്തെ നവീകരണ പ്രവർത്തനങ്ങളിൽ കോൺക്രീറ്റ് നിർമ്മിതിക ളുമുണ്ട്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാ സിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്. വൈ ഷ്ണവ മത സന്യാസിയായിരുന്ന ഇദ്ദേഹം ദ്വൈതവേദാന്ത ഗുരുകുല സ്ഥാപകനും കൂടി യായിരുന്നു. ഗോപീചന്ദത്തിൽ ഉടുപ്പി ശ്രീകൃഷ് ണനെ പ്രതിഷ്ഠിച്ചത് മധ്വാചാര്യർ ആണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം രചിച്ച തന്ത്രസാര സംഗ്രഹത്തിൽ, വിഗ്രഹം പശ്ചിമാഭിമുഖമായി (തെക്കോട്ട് അഭിമുഖമായി) പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് അഷ്ടമoങ്ങളി ലേ യും പ്രതിഷ്ഠ തെക്കോട്ട് തന്നെയാണ്. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്രദർശനമെങ്കിലും കൃ ഷ്ണദർശനത്തിന് തെക്ക് ഭാഗത്തുള്ള “നവ ഗ്രഹ ദ്വാരവും” കനകന ദ്വാരവും ഉണ്ട്.

ഇപ്പോൾ അഷ്ടമഠങ്ങളുടെ നിയന്ത്രണത്തി ലാണ് ക്ഷേത്രസമുച്ചയം പേജാവർ മഠം, പു ത്തിഗെ മഠം,പലിമരു മഠം,അഡമരു മഠം, സോ ധെ മഠം, കണിയൂർ മഠം,ഷിരൂർ മഠം കൃഷ്ണ പുര മഠം എന്നിവയാണ് ഈ എട്ട് മഠങ്ങൾ. വി ശ്വാസികളിൽ നിന്ന് ലഭിക്കുന്ന ഭണ്ഡാര വരു മാനവും അഷ്ടമഠങ്ങളിൽ നിന്നുള്ള സാമ്പ ത്തിക സഹായവുമാണ് ക്ഷേത്ര ചെലവുകൾ നികത്തുന്നത്. ക്ഷേത്തിലെത്തുന്നവർക്കെ ല്ലാം അന്നദാനം ഒരു പ്രത്യേകതയാണ്. ക്ഷേത്ര ത്തോടനുബന്ധിച്ച് നല്ലൊരു ഗോശാല കൂടിയു ണ്ട്. ക്ഷേത്രത്തിലേക്കും ഭക്ഷണശാലയിലേ ക്കുമുള്ള പാലുൽപന്നങ്ങൾ ഇതിൽനിന്നും ലഭിക്കുന്നു.

ഓരോ രണ്ട് വർഷം കൂടുമ്പോഴും നടക്കുന്ന പര്യായ ആഘോഷത്തിൽ ക്ഷേത്രഭരണം അ ടുത്ത മഠം അധികാരികൾ ഏൽക്കുന്നു. മകര സംക്രാന്തി, രഥ സപ്തമി, മാധവ നവമി, ഹനു മാൻ ജയന്തി, ശ്രീകൃഷ്ണ ജന്മാഷ്ടമി, നവരാത്രി മഹോത്സവം,ദസറ, നരകചതുർ ദശി, ദീ പാവലി, ഗീതാജയന്തി എന്നിവ പ്രധാന ആ ഘോഷങ്ങളാണ്. ക്ഷേത്രമുറ്റത്തെ ബ്രഹ്മരഥ വും രഥോൽസവവും പ്രസിദ്ധമാണ്.

വ്യാസതീർത്ഥരുടെ ശിഷ്യനും സംഗീതജ്ഞ നുമായ കനകദാസനും ഉടുപ്പിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ജാതീയ വേർ തിരിവ് പ്രബലമായിരുന്ന കാലത്ത് ഉടുപ്പിയി ലെത്തിയ കനകദാസന് ക്ഷേത്രത്തിനകത്ത് കടക്കുന്നതിനോ വിഗ്രഹദർശനം നടത്തുന്ന തിനോ സാധിച്ചില്ല.ക്ഷേത്രപ്രവേശനത്തിന് വ്യാസരാജ സ്വാമികൾ നിർദ്ദേശിച്ചിട്ടുപോലും ബ്രാഹ്മണപുരോഹിതർ താഴ്ന്ന ജാതിക്കാര നായ കനകദാസനെ തടഞ്ഞുവെന്നാണ് പറ യപ്പെടുന്നത്.

കൃഷ്ണഭജന നടത്തിയും കീർത്തനങ്ങൾ രചി ച്ചും ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കനക ദാസൻ ദീർഘകാലം കഴിഞ്ഞുവെന്ന് പറയ പ്പെടുന്നു.ഇദ്ദേഹത്തിന്റെ കൃഷ്ണാ നീ ബേഗ നെ ബാരോ എന്ന കീർത്തനംപ്രസിദ്ധമാണ്. ഭക്തിസാന്ദ്രമായകീർത്തനത്തിലാകൃഷ്ഠമായി, കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായിരുന്ന ഭഗ വാന്റെ വിഗ്രഹം പടിഞ്ഞാറ് ഭാഗത്തേക്ക് തിരി ഞ്ഞു എന്നും ആ ഭാഗത്ത് ക്ഷേത്രഭിത്തി തക ർന്ന് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ടുവെന്നും അതി ലൂടെ കനകദാസന് ദേവദർശനം ലഭിച്ചുവെ ന്നും ആണ് ഐതിഹ്യം. ഈ വാതിലാണ് ഇ പ്പോൾ കനകന ദ്വാരം എന്നറിയപ്പെടുന്നത്.

കനകദാസൻ അന്ന് ക്ഷേത്രത്തിന് പടിഞ്ഞാ റ് ഒരു ചെറുകുടിലിലാണത്രേ കഴിഞ്ഞിരുന്നത്. അവിടെ ഇപ്പോൾ ഒരു ഗോപുരം പണി കഴിച്ചി ട്ടുണ്ട്. സംഗീതജ്ഞനുള്ള ഒരു സ്മാരകമായി കനകന കിണ്ടി എന്ന വാതിലും കനകന മന്ദിരം എന്നറിയപ്പെടുന്ന ഗോപുരവും ഇപ്പോൾ കാണാം. ഗോപുരത്തോടനുബന്ധിച്ചുള്ള മണ്ഡപത്തിൽ, ഇപ്പോൾ അഖണ്ഡകീർത്തനാലാപനം നടന്നുവരുന്നുണ്ട്.

ജാതീയമായ വേർതിരിവിന്റെ ഒരു ഐതിഹ്യകഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും, ഇപ്പോൾ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. വിദേശീയർ ഉൾപ്പെടെയുള്ളവർക്ക് തടസ്സമില്ലാതെ പ്രവേശിക്കാം. ഭക്ഷണശാലയിലും വിവേചനമില്ല.
പടിഞ്ഞാറോട്ട് തിരിഞ്ഞു നില്‍ക്കുന്ന ബാലകൃഷ്ണനെ ഇവിടെ ദര്‍ശിക്കുന്നത് കനക ദ്വാരത്തിലൂടെയാണ്. ഒന്‍പത് ദ്വാരങ്ങളാണ് ഈ വാതിലിനുള്ളത്. ഇങ്ങനെ ദര്‍ശനം നടത്തുന്നത് ഐശ്വര്യം നല്കുമെന്നാണ് വിശ്വാസം

ഇവിടുത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രത്തി ലെ സുവര്‍ണ്ണ ഗോപുരമാണ്. പലിമരു മഠത്തി ലെ സ്വാമി ക്ഷേത്രപൂജകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമയത്ത് എടുത്ത നേര്‍ച്ച അ നുസരിച്ചാണ് ഇവിടെ സ്വര്‍ണ്ണ ഗോപുരം നിര്‍ മ്മിച്ചിരിക്കുന്നത്. തീരപ്രദേശത്തെ വാസ്തു വിദ്യയ്ക്ക് അനുസൃതമായി വെങ്കിടേശ സേഠി ന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിനായി 100kg സ്വ ർണ്ണ ഗോപുരം രൂപകൽപ്പന ചെയ്തിരുന്നു. 300 Kg ചെമ്പും 900 kg വെള്ളിയും കൂടാതെ 100 കിലോയിലധികം സ്വർണം ഈ ഗോപുര ത്തിനായി ഉപയോഗിച്ചു. ശ്രീകോ വിലിനുമാ ത്രം 2,500 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്, ഓരോ ചതുരശ്രയടിയിലും 40 ഗ്രാം സ്വർണം ഉപയോഗിച്ചിട്ടുണ്ട്.രാവിലെ 5 മുതൽ 11 വരെ യും വൈകിട്ട് 6 മുതൽ 9 വരെയും ദർശനം നടത്താം.

ഗരുഡനും ഹനുമാനും ഇവിടെ ഉപദേവൻമാർ ആണ്.

എഴുത്ത്. : പി.ബി.ആർ എറണാകുളം

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...