കുറ്റവാളികളുടെ ലോകം

റ്റി. എസ്. രാജശ്രീ

മുഖം കണ്ടാലറിയാം

ഒരാളുടെ മുഖത്തിന്‍റെ ആകൃതിയും കൈകളുടെ നീളവും കണ്ടാല്‍ അയാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് പറയാന്‍ കഴിയുമത്രേ. അതുപോലെ കുറ്റവാളിയുടെ ചെവി താരതമ്യേന വലുതായിരിക്കും. കള്ളന്മാരുടെ മൂക്കിന്‍റെ ദ്വാരം മുകളിലേക്ക് തുറന്ന പോലെയോ മൂക്ക് അടിച്ചുപരത്തിയ പോലെയോ ഇരിക്കും. കൊലപാതകികളുടെ മൂക്ക് ചിലപ്പോള്‍ കഴുകന്‍റെ കൊക്കുപോലെ വളഞ്ഞതായിരിക്കും. ക്രിമിനോളജി എന്ന ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.സെസാരേ ലോംബ്രോസോ തടവില്‍ കിടന്ന കുറ്റവാളികളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനഫലമായി പല നിഗമനങ്ങളിലുമെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1870-കളിലായിരുന്നു ലോംബ്രോസോയുടെ പഠനങ്ങള്‍. ഇത്തരം പഠനങ്ങളുടെ തുടക്കമായിരുന്നു ഇത്. പിന്നീട് പലരും അനേകം വര്‍ഷങ്ങള്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ തുടര്‍ന്നു. ഇന്നും തുടരുന്നു.
കുറ്റവാളികളുടെ തലച്ചോറ്
കുറ്റവാളികളുടെ, പ്രത്യേകിച്ച് കൊലപാതകികളുടെ തലച്ചോറ് ഒരിക്കലും സാധാരണക്കാരുടേതു പോലെയല്ല. 1980-ഓടെയാണ് തലച്ചോറിനെ സ്കാന്‍ ചെയ്ത് രോഗനിര്‍ണയം നടത്തിത്തുടങ്ങിയത്. ഗവേഷകര്‍ കൊലപാതകികളുടെ തലച്ചോറും സ്കാന്‍ ചെയ്തു പരിശോധിച്ചു. ഇവരുടെയെല്ലാം തലച്ചോറിന്‍റെ ഘടന വ്യത്യസ്തമായിരുന്നു. ഇവരില്‍ വികാരങ്ങളെയും പെട്ടെന്നുള്ള പ്രതികരണങ്ങളെയും പ്രവൃത്തികളെയും (റിഫ്ളക്സ് ആക്ഷന്‍) നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളുടെ ഘടനയും പ്രവര്‍ത്തനവും വളരെ വ്യത്യസ്തമായി കാണപ്പെട്ടു. ഇവരുടെ തലച്ചോറുകള്‍ പെട്ടെന്ന് ദേഷ്യവും വികാരക്ഷോഭവും അക്രമവും വരുത്തുന്ന തരത്തിലുള്ളതായിരുന്നു. ഇത്തരം പ്രതികരണങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഒരു പരിധി വരെ മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളൂ. ഇത്തരം സ്വഭാവം ഇവരിലുണ്ടാകാന്‍ കാരണങ്ങളുമുണ്ട്. ബാല്യകാലത്ത് ക്ഷതമേറ്റവര്‍ ചിലപ്പോള്‍ കൊലപാതകികളായി മാറിയേക്കാം. എങ്കിലും ഇത്തരം ബാല്യമുണ്ടായിരുന്നവരില്‍ എല്ലാവരും കൊലപാതകികളാകണമെന്നുമില്ല.
ജീന്‍
നെതര്‍ലാന്‍ഡ്സിലെ ഒരു കുടുംബത്തിലെ എല്ലാ പുരുഷന്മാരും അക്രമസ്വഭാവമുള്ളവരായിരുന്നു. ഇവരെക്കുറിച്ച് പതിനഞ്ചു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തില്‍ കണ്ടെത്തിയത് ഇവരിലെല്ലാം ഒരു പ്രത്യേക ജനിതകഘടകം (ജീന്‍) പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. ഈ ജീന്‍ പുറപ്പെടുവിക്കുന്ന എന്‍സൈമിനെ MAO-A (മോണോ അമൈന്‍ ഓക്സിഡേസ്-എ) എന്നുവിളിക്കുന്നു. വികാരനിയന്ത്രണത്തിലെ നാഡീപ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയാണ് ഇതിന്‍റെ ജോലി. ഇതിന്‍റെ അഭാവം അല്ലെങ്കില്‍ കുറവ് മൂലം പലരും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അക്രമത്തിലേക്ക് തിരിയാനാണ് സാധ്യത. ഈ ജീന്‍ WARRIOR GENE എന്നാണറിയപ്പെടുന്നത്. ലോകത്തിലെ ഏതാണ്ട് 30 ശതമാനം പുരുഷന്മാര്‍ ഈ അവസ്ഥ നേരിടുന്നുണ്ട്.
കാലിഫോര്‍ണിയയൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്രവിഭാഗം പ്രൊഫസറായ ജിംഫാലണ്‍ തന്‍റെ കുടുംബത്തിലെ പലരും കൊലപാതകികളാണെന്ന സത്യം മനസ്സിലാക്കിയതിനെത്തുടര്‍ന്ന് സ്വയം മെഡിക്കല്‍പരിശോധനയ്ക്ക് വിധേയനായി. അക്രമസ്വഭാവവുമായി ബന്ധമുള്ള പല ജനിതകഘടകങ്ങളും തന്‍റെ ശരീരത്തിലുമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പക്ഷെ അദ്ദേഹം കൊലപാതകി ആയതുമില്ല. മറിച്ച് ആദരണീയനായ ഒരധ്യാപകനായി. ചിലപ്പോള്‍ സന്തുഷ്ടമായ ഒരു ബാല്യം ലഭിച്ചതുകൊണ്ടാകാം താന്‍ സ്വയം വലിയ അപകടങ്ങളില്‍ ചെന്നെത്താതിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ക്കെങ്കിലും ഇത്തരം ജീനുകളുണ്ടെന്ന് ചെറുപ്പത്തിലേ അറിയാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് സന്തോഷം നിറഞ്ഞ ഒരു ബാല്യം കിട്ടിയാല്‍ നല്ലൊരു വ്യക്തിയാകാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ ജന്മനാ തലച്ചോറിന്‍റെ ഘടന അനുസരിച്ച് ഒരാള്‍ കൊലപാതകിയാകാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല, സാഹചര്യവും ഒരാളെ അങ്ങനെയാക്കാം. അതായത് ചിലര്‍ ജന്മനാ കൊലപാതകസ്വഭാവത്തോടെ ജനിക്കുന്നു. ചിലരെ ജീവിതസാഹചര്യം അത്തരത്തിലാക്കിയെടുക്കുന്നു.

Article Summary : Discussing characteristics of criminals, how it is connected to gene, brain, potential causes of or motivations for criminal activity etc.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...