പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തട്ടയില്‍ ഒരിപ്പുറം ഗവ. എല്‍ പി സ്കൂളില്‍ നിര്‍മിച്ച ഭോജനശാലയുടെ ഉദ്ഘാടനം ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും കഴിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനാണ് ഭോജന ശാല നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ലക്ഷമിപ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ വി പി വിദ്യാധരപ്പണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രീയജ്യോതികുമാര്‍. അംഗങ്ങളായ പൊന്നമ്മവര്‍ഗീസ്, ബിപിസി പ്രകാശ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദ്, ഹെഡ്മിസ്ട്രസ് ജനി, പിടിഎ പ്രസിഡന്റ് അഭിലാഷ് ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാര്‍, ജെഎച്ച്ഐ വിനോദ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.