വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല നിര്‍മ്മാണത്തിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മേൽപ്പാല നിർമാണം പൂർത്തിയാക്കുന്നത്. 11 സ്പാനുകളിലായി 337 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമുള്ള ഫ്‌ളൈ ഓവറാണ് നിര്‍മിക്കുന്നത്. 800 മീറ്റര്‍ നീളത്തിലും 5.50 മീറ്റര്‍ വീതിയിലുമുള്ള സര്‍വ്വീസ് റോഡും ഇതോടൊപ്പം പൂര്‍ത്തിയാക്കും. ഇരുവശങ്ങളിലും താങ്ങുമതില്‍, ഡ്രയിന്‍ എന്നിവയും 50 മീറ്റര്‍ വീതം നീളത്തില്‍ അനുബന്ധ റോഡും നിര്‍മിക്കും. രണ്ട് വര്‍ഷത്തിനകം മേല്‍പ്പാലത്തി൯്റെ നിർമാണം പൂര്‍ത്തിയാക്കും.