കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് യാത്ര തുടങ്ങി

കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എറണാകുളം – ബെംഗളൂരു യാത്ര തുടങ്ങി.

ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും.

ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തും.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്.

സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 

620 കിലോമീറ്റർ ദൂരം  9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Leave a Reply

spot_img

Related articles

ഹോട്ടലില്‍ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി സംഘര്‍ഷം

ഇടുക്കി കട്ടപ്പനയിലെ ഹോട്ടലില്‍ ഊണിന് കറി കുറഞ്ഞു പോയതിനെ ചൊല്ലി സംഘര്‍ഷം.ഭക്ഷണം കഴിക്കാന്‍ എത്തിയ ആറു പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരുക്കേറ്റു.ഊണിന് കറിയുടെ അളവ്...

പത്തനംതിട്ട – സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

പത്തനംതിട്ട - സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല.സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട - ചിറ്റാർ - സീതത്തോട്...

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം; ചരിത്രം കുറിച്ച് സഫ്രീന

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയും കാൽപ്പാട് പതിഞ്ഞു. കണ്ണൂർ വേങ്ങാട്​ സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്....

സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്ക്

സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോട്ടയം കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം...