തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്സിസ്സ് ആഷിഷ് ജിതേന്ദ്ര ദേശായി നിർവഹിച്ചു.
മൊബൈല്‍ ഇ-സേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് നിർവഹിച്ചു.
തൊടുപുഴയിൽ 2005 ല്‍ കുടുംബകോടതി ആരംഭിച്ചതു മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം.
തുടർന്ന് 2021 സെപ്തംബർ മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്ത്യന്റെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി സുനില്‍ തോമസാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.
6.5 കോടി രൂപ ചെലവിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതി സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.
പുതിയ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമ മുറി, കഷികള്‍ക്കായുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രം , കുട്ടികള്‍ക്കായുള്ള വിശ്രമ മുറി, ‘Case .Flow Management System’ ന് മാത്രമായുള്ള മുറി, കാത്തിരിപ്പ് കേന്ദ്രം , കൗണ്‍സിലേഴ്സ് മുറി, വനിതാ പോലീസുകാര്‍ക്കുള്ള മുറി, വിശാലമായ റെക്കാര്‍ഡ് റും, ഡിജിറ്റൈസേഷന്‍ റും, സെര്‍വര്‍ Qo, ഡൈനിംഗ് റും, കോണ്‍ഫറന്‍സ് ഹാള്‍ , വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഡ്രൈവര്‍മാര്‍ക്കുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് സാകര്യം, വീഡിയോ കോണ്‍ഫറന്‍സ് Qo, മീഡിയേഷന്‍ റും, ആധുനിക സാകര്യങ്ങളോട് കൂടിയ ഓഫീസ് മുറികള്‍ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്.