അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി.ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപ്പെടുത്തി.മറ്റാറ്റില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപെടുത്തിയതായും 35 നും 55 നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളെയും ഏഴ് മുതല്‍ 15 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെയും വെള്ളത്തില്‍ കാണാതായതായും അദ്ദേഹം പറഞ്ഞു.കാണാതായവരെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

spot_img

Related articles

കളമശ്ശേരി പോളിടെക്നിക് കോളജ് ലഹരിവേട്ട; കഞ്ചാവ് നൽകിയ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്....

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ്...

പിസ്റ്റളും വാളുകളും; ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി

ആലപ്പുഴ കുമാരപുരത്ത് പിസ്റ്റളും വാളുകളും ഉൾപ്പെടെ ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്....

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സി.പി.ഐ.എം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാവിനെതിരെ പോലീസ് പോക്സോ വകുപ്പനുസരിച്ചു കേസെടുത്തു. കണ്ണൂർ ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പോലീസ് കേസെടുത്തത്.സ്‌കൂളിൽ നടന്ന...