അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രതിഭകൾ സ്വർണ്ണ കപ്പിൽ മുത്തമിടും. കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല സ്വർണക്കപ്പ് നേടുന്നത്. 1999ലാണ് തൃശൂർ ഇതിന് മുമ്പ് കിരീടം നേടിയത്. ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിൽ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളിയാണ് തൃശൂർ ആറാം കിരീടം എടുക്കുന്നത്. 1008 പോയിന്റുമായാണ് സാംസ്കാരിക നഗരി കലാ കിരീടത്തിൽ മുത്തമിടുന്നത്. 1007 പോയിന്റ് മായ പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി.കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റുമായി മൂന്നാമതായി.