വയനാട് പടമലയിൽ കടുവയിറങ്ങി, ജനം ഭീതിയിൽ

ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും;വയനാട് പടമലയിൽ കടുവയിറങ്ങി,ജനം ഭീതിയിൽ.

വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. ജനവാസമേഖലയിൽ കടുവ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേ​ഗം റോഡ് കടന്ന് കടുവ കുതിച്ചെത്തി. എന്നാൽ, അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ വഴിയിലൂടെ കടന്ന് മലയിലേക്ക് കയറിപ്പോയി എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ബേലൂർ മ​ഗ്ന കയറിപ്പോയതും ഇതേ മലമുകളിലേക്കായിരുന്നു. ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും എത്തിയതിന്റെ ഭീതിയിലാണ് ജനങ്ങൾ.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...