ഉഷ്ണതരംഗ ചൂടിൽ എങ്ങനെ സ്മാർട്ട്‌ഫോണുകളെ സംരക്ഷിക്കാം?

കേരളത്തിൽ മഴക്കാലമായപ്പോഴും പല ഉത്തരേന്ത്യൻ നഗരങ്ങളും ഇപ്പോഴും ഉഷ്ണതരംഗത്തിൻ്റെ പിടിയിലാണ്. അന്തരീക്ഷത്തിൻ്റെ അമിതമായ ചൂട് ഫോണുകളെയും ബാധിക്കാം. സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ ഫോണുകൾ അമിതമായി ചൂടാകുന്നതിൽ നിന്ന് എങ്ങനെ സംരക്ഷിക്കാം എന്നു ചിന്തിക്കുന്നുണ്ടാകാം.

മനുഷ്യരെപ്പോലെ സ്‌മാർട്ട്‌ഫോണുകൾക്കും മികച്ച പ്രകടനത്തിന് അനുയോജ്യമായ താപനില ശ്രേണികളുണ്ട്. ആപ്പിളും സാംസങ്ങും പോലുള്ള പ്രധാന ബ്രാൻഡുകൾ 0°C നും 35°C നും ഇടയിലുള്ള പ്രവർത്തന താപനില ശുപാർശ ചെയ്യുന്നു. അതേസമയം Xiaomi പോലുള്ള ചൈനീസ് ബ്രാൻഡുകൾ അവകാശപ്പെടുന്നത് തങ്ങളുടെ ഉപകരണങ്ങൾക്ക് 40°C വരെ താങ്ങാനാകുമെന്നാണ്.

ഓരോരുത്തർക്കും ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ പറയാം:

നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക

നിങ്ങളുടെ ഫോൺ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുക. പ്രത്യേകിച്ച് ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ. നേരിട്ടുള്ള സൂര്യപ്രകാശം നിങ്ങളുടെ ഫോണിൻ്റെ താപനില അതിവേഗം വർദ്ധിപ്പിക്കും. ഇത് അമിതമായി ചൂടാകാൻ ഇടയാക്കും.

ഫോണുകൾക്ക് സംരക്ഷണ കവറുകൾ ഉപയോഗിക്കുക

താപ ഇൻസുലേഷൻ നൽകുന്ന ഫോൺ കവറുകൾ തിരഞ്ഞെടുക്കുക. ഈ കവറുകൾക്ക് നിങ്ങളുടെ ഫോണിൻ്റെ താപനില നിയന്ത്രിക്കാനും ബാഹ്യ താപ സ്രോതസ്സുകളിൽ നിന്ന് അതിനെ സംരക്ഷിക്കാനും കഴിയും.

കൂടുതൽ സമയം താപനില കുറഞ്ഞ അന്തരീക്ഷത്തിൽ കഴിയാൻ ശ്രമിക്കുക

പുറത്തായിരിക്കുമ്പോൾ നിങ്ങളുടെ ഫോൺ താരതമ്യേന താപനില കുറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിക്കുക. ചൂടുള്ള പ്രതലങ്ങളിൽ വയ്ക്കുന്നത് ഒഴിവാക്കുക.

ചൂടുള്ള കാറുകൾ ഒഴിവാക്കുക

പാർക്ക് ചെയ്‌തിരിക്കുന്ന കാറിൽ നിങ്ങളുടെ ഫോൺ ഒരിക്കലും വയ്ക്കരുത്. കാരണം ചെറിയ സമയത്തിനുള്ളിൽ പോലും താപനില ക്രമാതീതമായി വർദ്ധിക്കും.

ഏറോപ്ലെയിൻ മോഡിൽ ഇടുക

നിങ്ങൾ ഫോൺ തുടർച്ചയായി ഉപയോഗിക്കാത്തപ്പോൾ ഏറോപ്ലെയിൻ മോഡിൽ ഇടുക. ഇത് നിങ്ങളുടെ ഫോണിനെ കുറഞ്ഞ താപനില നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ് ടു ഡേറ്റ് ആണെന്ന് ഉറപ്പാക്കുക. കാരണം അപ്‌ഡേറ്റുകളിൽ ഇടയ്‌ക്കിടെ താപ ഉൽപ്പാദനം കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ഉണ്ടാകും.

ബാറ്ററി സേവർ മോഡ്

വൈദ്യുതി ലാഭിക്കുന്നതിനും താപ ഉൽപ്പാദനം കുറയ്ക്കുന്നതിനും ബാറ്ററി സേവർ മോഡ് ഓൺ ആക്കുക.

താപനില നിരീക്ഷിക്കുക

നിങ്ങളുടെ ഫോണിൻ്റെ താപനില നിരീക്ഷിക്കാൻ ആപ്പുകൾ ഉപയോഗിക്കുക അല്ലെങ്കിൽ പതിവായി പരിശോധിക്കുക. അമിതമായ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്നതിൽ ഇടവേളകൾ എടുത്ത് തണുക്കാൻ അനുവദിക്കുക.

മൊബൈൽ അമിതമായി ചൂടായാൽ അതിൻ്റെ പ്രോസസ്സർ തണുക്കുന്നത് മന്ദഗതിയിലാകും. ഇത് ആപ്പ് ലോഞ്ചുകൾ വൈകുന്നതിനും മന്ദഗതിയിലുള്ള പെർഫോമൻസിനും കാരണമാകും. ഉയർന്ന താപനില ബാറ്ററിക്കുള്ളിലെ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. സ്‌മാർട്ട്‌ഫോണുകളിലെ ലിഥിയം-അയൺ ബാറ്ററികളെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് സ്‌ഫോടനത്തിന് വരെ കാരണമാകാം.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...