കമലയ്ക്കിനി വീട് വയ്ക്കാൻ തടസങ്ങളില്ല; ഭൂമി തരംമാറ്റി കിട്ടി

കോട്ടയം: 35 വർഷമായി നിലമായി കിടന്ന ഭൂമി പുരയിടമാക്കി കിട്ടിയതിലൂടെ വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാമെന്ന സന്തോഷത്തിലാണ് വൈക്കം പുളിഞ്ചുവട് സ്വദേശിനി പി.ടി. കമല. വീട് വയ്ക്കുന്നതിനായി വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് വസ്തു നിലമായി കിടക്കുന്നതിന്റെ പ്രശ്നങ്ങൾ അലട്ടിയത്. പിന്നീട് ഇതു മാറ്റി കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടർന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവവ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകി. ഈ അപേക്ഷയ്ക്കുള്ള പരിഹാരമാണ് കടുത്തുരുത്തിയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിൽ യാഥാർഥ്യമായത്. കൂലിപ്പണിക്കാരനായ ഭർത്താവും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകനും മകന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. കമല തൊഴിലുറപ്പ് ജോലിയ്ക്കും പോകുന്നുണ്ട്. സർക്കാരിന്റെ ഇടപെടലിലൂടെ ഭൂമി പുരയിടമായി കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.

അപേക്ഷ നൽകി ഒരു മാസം;   നിലം പുരയിടമാക്കി ലഭിച്ചു  

കോട്ടയം: വീട് വയ്ക്കുകയെന്നത് ഇനി ശ്യാം ശശിയ്ക്ക് സ്വപ്നമല്ല. കടുത്തുരുത്തിയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിലൂടെ നിലം പുരയിടമാക്കി ലഭിച്ചതോടെ ശ്യാം വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ്. തലയാഴം ഗ്രാമപഞ്ചായത്തിലെ ആലത്തൂർ നിവാസിയായ മാതേത്തുറ വീട്ടിൽ ശ്യാം ശശിയുടെ അഞ്ച് സെന്റ് സ്ഥലം 50 വർഷമായി നിലമായിട്ടാണ് കിടന്നിരുന്നത്. മുത്തച്ഛന്റെ കാലം മുതലുള്ള വസ്തു ശ്യാമിന് കൈമാറി കിട്ടിയിരുന്നു. വീട് വയ്ക്കാനായി വായ്പയ്ക്ക് സമീപിച്ചപ്പോഴാണ് തടസങ്ങളുണ്ടായത്. നിലം പുരയിടമാക്കി മാറ്റുന്നതിനായി പിന്നീട് ശ്രമം. 2023 ഡിസംബറിലാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകിയത്. അപേക്ഷ നൽകി ഒരു മാസത്തിനുള്ളിൽ തന്നെ പരിഹാരവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്യാം ശശി.

മൂന്നുതാലൂക്കുകളിലെ 500 പേർക്ക് ആശ്വാസം; ഭൂമി തരംമാറ്റി ഉത്തരവ് കൈമാറി

കോട്ടയം: കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 500 പേർക്ക് ഭൂമി തരംമാറ്റി നൽകി ഉത്തരവുകൾ കൈമാറി. ഭൂമി തരംമാറ്റാനായുള്ള അപേക്ഷകർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഉത്തരവുകൾ നൽകിയത്. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഇവ കൈമാറി. ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്ക് അദാലത്ത് ആശ്വാസമായി.
കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കായുള്ള അദാലത്താണ് കോട്ടയത്ത് നടന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്.
കോട്ടയം താലൂക്കിൽ നിന്ന് 368 പേർക്കും ചങ്ങനാശേരി താലൂക്കിൽനിന്ന് 131 പേർക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് ഒരാൾക്കുമാണ് ഭൂമി തരംമാറ്റി അദാലത്തിലൂടെ ഉത്തരവു നൽകിയത്.  
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാർ, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) സോളി ആന്റണി, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ചങ്ങനാശേരി തഹസിൽദാർ ടി.എ. വിജയസേനൻ എന്നിവർ പങ്കെടുത്തു.

കാത്തിരിപ്പിന്റെ കനമൊഴിഞ്ഞു; ശ്രീകലയ്ക്കും കുടുംബത്തിനും ഭൂമി തരംമാറ്റിക്കിട്ടി

കോട്ടയം: 22 വർഷം മുൻപ് വാങ്ങിയ ആറു സെന്റ് സ്ഥലം കരഭൂമിയാക്കി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഏറ്റുമാനൂർ നഗരസഭ ഇരുപത്തിയാറാം വാർഡ് പീടികപ്പറമ്പിൽ വീട്ടിൽ വത്സല ഗോപാലകൃഷ്ണനും മകൾ കെ.ജി ശ്രീകലയും.  
ഗോപാലകൃഷ്ണനും ഭാര്യ വത്സല ഗോപാലകൃഷ്ണനും വാങ്ങിയ ഭൂമിയിൽ രണ്ടു പതിറ്റാണ്ട് മുമ്പ് വീടു വച്ചിരുന്നു. ഇവർക്ക് രണ്ടു പെൺ മക്കളായിരുന്നു. മകൾ കെ.ജി. ശ്രീകലയുടെ പേരിലേക്ക് വീടും സ്ഥലവും എഴുതി നൽകി. എന്നാൽ പഴയ വീട് പൊളിച്ച് പുതിയത് നിർമിക്കാൻ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തരം മാറ്റിയാലേ വായ്പ ലഭിക്കുകയുള്ളൂ എന്നു മനസിലാക്കിയത്. തുടർന്ന് മൂന്നു വർഷമായി അപേക്ഷകൾ നൽകി തരം മാറ്റലിനായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകിയത്. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.

സുനിത മടങ്ങിയത് ബാധ്യതകൾ തീർക്കാമെന്ന ആശ്വാസത്തോടെ

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളൂർ വടക്കേക്കര വീട്ടിൽ സുനിത ചെറിയാൻ ഹോട്ടൽ നടത്തി മിച്ചംപിടിച്ച പണത്തിൽ നിന്നാണ് 2013 ൽ 10 സെന്റ് നിലം വാങ്ങിയത്്. ഭർത്താവിന്റെ മരണശേഷം ഹോട്ടൽ നിർത്തേണ്ടിവന്നു. മകളുടെ വിവാഹ ചെലവുകളും ബാധ്യതകളും നേരിടാൻ സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് ഭൂമി തരം മാറ്റിയാൽ മാത്രമേ വിൽപ്പന നടത്താൻ സാധിക്കൂവെന്ന പ്രതിസന്ധിയുണ്ടായത്. ഇതോടെ തരംമാറ്റത്തിനുള്ള അപേക്ഷയുമായി ഓട്ടമായി. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി അദാലത്തിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയത്. കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ അദാലത്തിനെത്തി തരമാറ്റാനായുള്ള ഉത്തരവുമായി സുനിത മടങ്ങിയത് ബാധ്യതകൾ തീർക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്. സർക്കാർ സൗജന്യമായി അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകിയത് സന്തോഷമേകുന്നുവെന്ന് സുനിത പറഞ്ഞു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...