ഇന്ന് സമരത്തിൻ്റെ 50-ാം ദിനം.ആശമാര്‍ സമര പന്തലിനു മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും. ഫെബ്രുവരി 10-ാം തീയതിയാണ് വിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രാവിലെ 11-ന് സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളാകും. മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയറിയിച്ച് നിരവധിപേര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.