ടി പി കേസ് പ്രതികളുടെ ശിക്ഷ ഇളവ്, പ്രക്ഷുബ്ധമായി നിയമസഭ

ടി പി കേസ് പ്രതികളുടെ ശിക്ഷ ഇളവ്, പ്രക്ഷുബ്ധമായി നിയമസഭ.
പ്രതിപക്ഷം ഇറങ്ങിപ്പോയി.

ടി.പി ചന്ദ്രശേഖരൻ വധകേസിൽ പ്രതികളായ നാലുപേർക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കം നിയമസഭയിൽ ചോദ്യംചെയ്ത് പ്രതിപക്ഷം.

പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ സഭയിൽ വരുന്നതിനു തൊട്ടുമുമ്പ് ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു.

കോടതിയലക്ഷ്യത്തിന് സാധ്യതയുണ്ടെന്നുള്ള നിയമ ഉപദേശത്തിന് പിന്നാലെയാണ് ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

മുഖ്യമന്ത്രി സഭയിൽ ഇല്ലാതിരുന്നതിനാൽ വിഷയത്തിൽ മന്ത്രി എം ബി രാജേഷാണ് മുഖ്യമന്ത്രിയ്ക്കായി സസ്പെൻഷൻ അടക്കമുള്ള വിഷയത്തിൽ പ്രതികരണം നടത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ ശിക്ഷയിളവുമായി ബന്ധപ്പെട്ടുള്ള സബ്മിഷൻ അവതരിപ്പിച്ച ശേഷമാണ് സ്പീക്കറും സഭയിലെത്തിയത്.

പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി എം. ബി രാജേഷും സഭയിൽ പറഞ്ഞു. ശിക്ഷയിളവിന് പ്രതികൾക്ക് അർഹതയില്ലെന്നും എം.ബിരാജേഷ് പറഞ്ഞു.

സബ്മിഷന് പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...