ഇടുക്കി മലയോര ഹൈവേ ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിനായി ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഫെബ്രുവരി 14 മുതല്‍ 28 വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ ആലടിയില്‍ നിന്നും വലത് തിരിഞ്ഞു മേരികുളം വഴിയും ഏലപ്പാറ -കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ പരപ്പ് -ഉപ്പുതറ -പൊരിക്കണ്ണി വഴി ചപ്പാത്തിലേയ്ക്കും കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പരപ്പ് ഉപ്പുതറ ചീന്തലാര്‍ -ഏലപ്പാറ വഴിയും കുട്ടിക്കാനം ഭാഗത്തുനിന്നുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഏലപ്പാറ ചീന്തലാര്‍ ഉപ്പുതറ പരപ്പ് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് കെആര്‍എഫ് ബി- പിഎംയു മൂവാറ്റുപുഴ, ഇടുക്കി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.