കണിയാമ്പറ്റ-കമ്പളക്കാട് ടൗൺ പാർക്കിങ്, ബസ് സ്റ്റോപ്പ് പരിഷ്കരണം

കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ട്രാഫിക് പരിഷ്‌കരണം

വയനാട് ജില്ലയിലെ കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ഫെബ്രുവരി 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. കണിയാമ്പറ്റ ജംഗ്ഷന്‍ മുതല്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാന്‍ പാടില്ല. ഓട്ടോറിക്ഷ, ടാക്സി ജീപ്പ്, ഫോര്‍വീല്‍, ഗുഡ്സ്, കൊട്ട ജിപ്പ്, ഫോര്‍വീല്‍, ടൂ വീലര്‍ പാര്‍ക്കിംഗിന് സ്ഥലങ്ങള്‍ അനുവദിച്ചു. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ അല്‍ അമീന്‍ ഹോട്ടലിന് മുമ്പിലുള്ള ബസ്സ് സ്റ്റോപ്പിലും, മാനന്തവാടി ഭാഗത്തേക്ക് പോകുന്നവ വില്ലേജ് ഓഫീസിന് മുമ്പിലുള്ള ബസ്സ് സ്റ്റോപ്പിലും, പനമരത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോകുന്നവ  ഫ്രെഷ് ബേക്കറി സമീപമുള്ള ബസ്സ് സ്റ്റോപ്പിലും മീനങ്ങാടിയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ്സുകള്‍ കേരള ഗ്രാമീണ്‍ ബാങ്കിന് മുമ്പിലെ ബസ്സ് സ്റ്റോപ്പിലും നിര്‍ത്തണം. ടൗണില്‍ വാഹനങ്ങളിലും നടപ്പാതയിലുമുള്ള അനധികൃത കച്ചവടം നിരോധിച്ചു.

കമ്പളക്കാട് ടൗണില്‍ നോ പാര്‍ക്കിംഗ് ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചു. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നോ പാര്‍ക്കിംഗ്. ഓട്ടോറിക്ഷ, ഫോര്‍വീല്‍ ഓട്ടോ, ഗുഡ്സ് ഓട്ടോറിക്ഷ, ടൂറിസ്റ്റ് ടാക്സി ഗുഡ്സ് /കൊട്ട ജീപ്പ്, ട്രാക്ടറുകള്‍, പിക്കപ്പുകള്‍, പ്രൈവറ്റ് വാഹനങ്ങള്‍, ടാക്സി ജീപ്പ്, ടൂ വീലര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്നും പള്ളിക്കുന്ന് റോഡ് വഴി പോകുന്ന കെ.എസ്.ആര്‍.ടിസി, പ്രൈവറ്റ് ബസ്സുകള്‍ ടൗണിലെ അന്‍സാരിയ ജംഗ്ഷനുള്ള സ്റ്റോപ്പിലും പഞ്ചായത്ത് സ്റ്റാന്റിലും കയറ്റി ഇറക്കിയതിനു ശേഷം പള്ളിക്കുന്ന് റോഡിലെ മുജഹിദ് പള്ളിക്ക് സമീപം ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. പള്ളിക്കുന്ന് ഭാഗത്തു നിന്നും വരുന്ന മുഴുവന്‍ കെ.എസ്.ആര്‍.ടി.സി – പ്രൈവറ്റ് ബസ്സുകളും എം.പി എം ബില്‍ഡിംഗ് ആരംഭത്തില്‍ യാത്രക്കാരെ ഇറക്കി പഞ്ചായത്ത് സ്റ്റാന്റില്‍ കയറി ടൗണിലെ പള്ളിക്കു മുന്നിലെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. കമ്പളക്കാട് ടൗണിലെ പുതിയ ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ഒഴികെ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാനോ പാര്‍ക്ക് ചെയ്യാനോ പാടില്ല. കമ്പളക്കാട് അങ്ങാടിയില്‍ നിന്ന് പള്ളിക്കുന്ന് ഭാഗത്തേക്ക് പാരലല്‍ ടാക്സി ജീപ്പുകള്‍ സര്‍വ്വീസ് നടത്തും. കമ്പളക്കാട് ടൗണ്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു. കമ്പളക്കാട് ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടികള്‍, തണല്‍മരങ്ങള്‍, ട്രാഫിക് ബോര്‍ഡുകള്‍ എന്നിവകളില്‍ മറ്റു പരസ്യങ്ങള്‍ പതിക്കുന്നതും ഫ്ളക്സ് ബോര്‍ഡുകള്‍ തൂക്കുന്നതും നിരോധിച്ചു. കമ്പളക്കാട് ടൗണിലെ അനധികൃത കച്ചവടം, വാഹനങ്ങളിലെയും, നടപ്പാതയിലെയും അനധികൃത കച്ചവടം എന്നിവയും നിരോധിച്ചതായി കണിയാമ്പറ്റ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...