ട്രെയിനി അനലിസ്റ്റ് ഒഴിവ്

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കോട്ടയം റീജിണൽ ഡയറി ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ(കെമിസ്ട്രി) കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. പാൽ, പാലുൽപന്നങ്ങൾ എന്നിവയുടെ പരിശോധനയും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധനയും നടത്തുന്നതിനായാണ് നിയമനം.

മാസ വേതനം 17500 രൂപ. യോഗ്യത: എം.ടെക് ഡയറി കെമിസ്ട്രി/ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്‌നോളജി, എം.എസ് സി. കെമിസ്ട്രി/എം.എസ് സി. ബയോ കെമിസ്ട്രി/ബി.എസ് സി. ജനറൽ കെമിസ്ട്രി/ബി.എസ് സി. ബയോ കെമിസ്ട്രി/ബി.എസ് സി. ഇൻഡസ്ട്രിയൽ കെമിസ്ട്രി. ലാബ് അനാലിസിസിൽ ഒരു വർഷം പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം: 18-40. യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 27ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ അസിസ്റ്റൻറ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ്, ഈരയിൽക്കടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ജൂലൈ 30 നു രാവിലെ 11 ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് കോട്ടയം റീജണൽ ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ പരിശീലനം നൽകും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...