സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ജില്ലാതല പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായി ഭിന്നശേഷി അവകാശ നിയമത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് ഓഫീസിലെത്താതെ തന്നെ സേവനം നല്‍കാനാവണമെന്നും ഓഫീസിലെത്തുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാതലത്തിലെ ആദ്യ പരിശീലനമാണ് പാലക്കാട് നടന്നത്. സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി എം. സൈനുലാബ്ദീന്‍, പരിവാര്‍ സംഘടനാ ഭാരവാഹി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.