പാലക്കാട് ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 20 രൂപയാണ് പ്രവേശന ഫീസ്. കര്‍ഷകര്‍ക്ക് ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.comലോ 04922-226040, 9446972314, 9496839675 ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ആട് വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തലില്‍ ഫെബ്രുവരി രണ്ടിന് പരിശീലനം നല്‍കുന്നു. മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ 0491-2815454, 9188522713 ല്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.