ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷൻ

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ചു. കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വെക്കുന്നത് കേരളത്തില്‍ രണ്ടാമത്തേത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് എന്ന രോഗത്തിനാണ് ഹൃദയ വാല്‍വ് മാറ്റിവച്ചത്. രോഗിയുടെ കാലിലെ രക്തക്കുഴലുകള്‍ക്ക് ചുരുക്കമുള്ളതിനാലാണ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കഴുത്തിലെ കരോട്ടിഡ് രക്തധമനി വഴി വാല്‍വ് മാറ്റിവച്ചത്. കേരളത്തില്‍ കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വയ്ക്കുന്ന രണ്ടാമത്തെ കേസാണിത്. രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ നടത്തിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ നിസാറുദീന്റെ ഏകോപനത്തില്‍ പ്രൊഫ. ഡോ. കെ ശിവപ്രസാദ്, പ്രൊഫ. ഡോ. വിവി രാധാകൃഷ്ണന്‍, പ്രൊഫ ഡോ മാത്യു ഐപ്പ് , പ്രൊഫ ഡോ. സിബു മാത്യു, ഡോ. ജോണ്‍ ജോസ്, ഡോ. പ്രവീണ്‍ എസ്, ഡോ. പ്രവീണ്‍ വേലപ്പന്‍, ഡോ. അഞ്ജന, ഡോ. ലെയ്‌സ്, ഡോ. ലക്ഷ്മി, സീനിയര്‍ റെസിഡന്റുമാര്‍ എന്നിവരടങ്ങുന്ന കാര്‍ഡിയോളജി സംഘം, പ്രൊഫ. ഡോ. രവി, ഡോ. ആകാശ്, ഡോ. നിവിന്‍ എന്നിവരടങ്ങുന്ന തൊറാസിക് സര്‍ജറി സംഘം എന്നിവരാണ് ഇംപ്ലാന്റേഷന് നേതൃത്വം നല്‍കിയത്. ഡോ. മായ, ഡോ. അന്‍സാര്‍, എന്നിവരടങ്ങുന്ന അനസ്‌തേഷ്യ സംഘം, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിസ്റ്റുമാരായ കിഷോര്‍, അസീം, പ്രജീഷ്, നേഹ, ജയകൃഷ്ണ എന്നിവരും കാത്ത് ലാബ് നഴ്‌സിംഗ് സ്റ്റാഫ് അടങ്ങുന്ന സംഘവും ഇതില്‍ പങ്കുചേര്‍ന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സഹാത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...