മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

മുഴുവൻ ആർ ടി ഓഫീസിലും ക്യാമറയുണ്ടെന്നും, ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നിൽക്കുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുള്ള ഫയൽ ഏജന്റ് എടുത്തുനോക്കുന്നത്.

ഇനി ഒരു ഏജന്റും കൗണ്ടറിന് ഉള്ളിൽ കയറാൻ പാടില്ല.

അങ്ങനെ കയറിയാൽ ഉദ്യോ​ഗസ്ഥന്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു.

കെഎസ്ആർടിസിയുടെ മാത്രം മന്ത്രിയല്ല, സ്വകാര്യ ബസുകളുടെയും മന്ത്രിയാണ്.

കേരളത്തിൽ കൂടുതൽ സ്വകാര്യ ബസുകൾ വേണം.

2001 – 2002 കാലഘട്ടത്തിൽ 32,000 ഓളം സ്വകാര്യ ബസുകൾ ഉണ്ടായിരുന്നു.

2006ൽ ഇത് 40,000ത്തിന് അടുത്തെത്തി.

എന്നാൽ ഇപ്പോൾ അത് 7,000 ബസുകൾ മാത്രമായി.

ഇതിന് കാരണം സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലുള്ള മത്സര ഓട്ടമാണ്.

ഈ മത്സരം കാരണം ഇപ്പോൾ രണ്ടും ഇല്ലാതായി.

കോട്ടയം – കുമിളി റോഡ് ഉപയോഗപ്പെടുത്തുന്നില്ല.

സ്വകാര്യ ബസുകൾ ഓടട്ടെ. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടുവരാൻ ഒരു സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...