പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിന്റെ ഭാഗമായി ഓഫീസ് സ്ഥലത്ത് നില്‍ക്കുന്ന പേഴ്, തേക്ക് മരങ്ങള്‍ ഫെബ്രുവരി 16 ന് രാവിലെ 11.30 മണിക്ക് ഓഫീസില്‍ പരസ്യലേലം ചെയ്തും ക്വട്ടേഷന്‍ മുഖേനയും വില്‍പ്പന നടത്തുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലദിവസം 11 മണിക്ക് മുമ്പ് 10000 രൂപ നിരതദ്രവൃം ജില്ലാ പി.എസ്.സി ഓഫീസില്‍ കെട്ടിവെച്ച് രസീത് കൈപ്പറ്റണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജില്ലാ ഓഫീസര്‍ മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍: 04868 272359, 04868 252405