തൃപ്പൂണിത്തുറ സ്‌ഫോടനം; ക്ഷേത്രം ഭാരവാഹികള്‍ പൊലീസ് പിടിയില്‍

ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉള്‍പ്പെടെ ഒമ്പത് പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഇവരെ രാവിലെ തൃപ്പൂണിത്തറ ഹില്‍പാലസ് സ്റ്റേഷനിലെത്തിക്കും. മനപ്പൂര്‍വമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പടക്കനിര്‍മാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയില്‍ വന്‍തോതില്‍ വെടിമരുന്ന് സൂക്ഷിക്കാന്‍ പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രതികള്‍ വെടിമരുന്നെത്തിച്ചത്.

സ്‌ഫോടനം നടന്നതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂന്നാറില്‍ നിന്നുള്ള അറസ്റ്റ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...