ഇന്ത്യയ്ക്ക് പണി തരാന്‍ നോക്കിയ ട്രൂഡോയുടെ കാല് വാരി സിഖ് കൂട്ടുകാരന്‍, സര്‍ക്കാര്‍ വീഴും

ഈ പുതുവര്‍ഷത്തില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ( എന്‍ഡിപി ) നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ ജഗ്മീത് സിങ്. ഈ തീരുമാനത്തോടെ എന്‍ഡിപി ജസ്റ്റിന്‍ ട്രൂഡോയുടെ ന്യൂനപക്ഷസര്‍ക്കാരിനുള്ള പിന്തുണ അവസാനിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് ജഗ്മീത് സിങ് എസ്‌കില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിബറല്‍സ് മറ്റൊരു ചാന്‍സ് അര്‍ഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്‍ഡിപി വോട്ട് ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. കനേഡിയന്‍സിന് തങ്ങള്‍ക്ക് അനുകൂലമായൊരു സര്‍ക്കാരിനായി വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യപരിരക്ഷ, ഹൗസിങ്, ജീവിത ചെലവ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ട്രൂഡോ സര്‍ക്കാരിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്. നിജ്ജാര്‍ കൊലപാതകമടക്കമുള്ള നിരവധി വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച ട്രൂഡോയുടെ സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ പോകുന്നത് ഒരു ഇന്ത്യന്‍ വംശജന്‍ തന്നെയാണെന്നതാണ് പ്രധാന വസ്തുത.

Leave a Reply

spot_img

Related articles

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...

എഡിജിപി എം ആർ അജിത്കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ നല്‍കി ഡിജിപി

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായിട്ടാണ് ശുപാർശ ചെയ്തത്.അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്.ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നല്‍കിയത്....