ഒറ്റപ്പാലം താലൂക്ക് ചെറുകോട് ശ്രീ മഹാദേവപന്തല്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരാകാൻ അവസരം.
ഇത് തികച്ചും സന്നദ്ധ സേവനം ആയിരിക്കും.
നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.
അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കും.
കൂടാതെ ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in-ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0491-2505777.