ഇംഗ്ലീഷ് ഇഡിയംസ് അറിയാം-5

Turn a blind eye എന്നു വെച്ചാൽ അവഗണിക്കുക എന്ന അർത്ഥമാണ്. ഇത് ഏതെങ്കിലും ഒരു കാര്യത്തോടുള്ള മനപ്പൂർവ്വമായ അവഗണനെയാണ് സൂചിപ്പിക്കുന്നത്. അതായത് കണ്ട ഭാവം നടിക്കാതിരിക്കുക, കൺമുന്നിൽ കണ്ടിട്ടും കാണാത്തതു പോലെ ഭാവിക്കുക.

മനപ്പൂർവ്വം ഒരു വ്യക്തിക്കോ ഏതെങ്കിലും കാര്യത്തിനോ ശ്രദ്ധ നൽകാതിരിക്കുക. എന്നാൽ ആ കാര്യവും വ്യക്തിയും അവശ്യം ശ്രദ്ധിക്കേണ്ട ഒരു സംഗതിയായിരിക്കും. പക്ഷെ അത് കാണുന്ന വ്യക്തി അതിനു നേരെ കണ്ണടക്കുന്നു.

ഇതിൻ്റെ ഉത്ഭവത്തിനു പിന്നിലെ കഥ ഇനി പറയാം. കോപ്പൻഹാഗൻ യുദ്ധത്തിൽ ബ്രിട്ടീഷ് അഡ് മിറൽ ഹൊറാഷ്യോ നെൽസൺ ആയിരുന്നു. നെൽസണിൻ്റെ ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നു. എന്നാൽ എതിർനിരയിലെ അഡ് മിറൽ ഹൈദ് പാർക്കർ പിൻവാങ്ങാൻ തയ്യാറാണെന്ന് പതാക അടയാളങ്ങൾ വഴി ആശയവിനിമയം നടത്തിയെങ്കിലും ദൂരദർശിനി തൻ്റെ അന്ധതയുള്ള കണ്ണിനു നേരെ ഉയർത്തിക്കൊണ്ട് ആ കാഴ്ച താൻ കാണുന്നില്ലെന്ന അർത്ഥത്തിൽ ആക്രമിക്കാൻ ആജ്ഞാപിക്കുകയായിരുന്നു.

നെൽസണിന് ആക്രമിച്ച് കീഴടക്കാൻ തന്നെയായിരുന്നു മോഹം. പക്ഷെ എതിരാളികളുടെ അപേക്ഷക്കു നേരെ അന്ധതയുടെ പേരിൽ കണ്ണടക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമല്ലാത്ത കാര്യം ചെയ്യാതിരിക്കാൻ അന്ധതയെ ഒരു കാരണമായി തിരഞ്ഞെടുത്തു. ഇങ്ങനെയാണ് പലതിനും നേരെ കണ്ണടക്കുന്ന പ്രയോഗം ഉടലെടുത്തത്.

As a police officer, you cannot turn a blind eye to any of the illegal activities around you.

നിങ്ങൾ ഒരു പോലീസ് ഓഫീസറായതു കൊണ്ട് നിങ്ങൾക്കു ചുറ്റും നടക്കുന്ന അനീതികൾക്കു നേരെ കണ്ണടക്കാൻ കഴിയില്ല. അനീതികളെ അവഗണിക്കരുത്, നടപടി എടുക്കണം എന്ന് അർത്ഥമാക്കുന്നു.

The principal decided to turn a blind eye to the student’s misconduct this time with a hope that they won’t do it again.

ഇനി തെറ്റ് ആവർത്തിക്കില്ല എന്ന പ്രതീക്ഷയോടെ വിദ്യാർത്ഥി ചെയ്ത തെറ്റിനു നേരെ കണ്ണടക്കാൻ പ്രിൻസിപ്പൽ തീരുമാനിച്ചു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...