വയനാട്ടില്‍ തുടരെയുണ്ടാകുന്ന വന്യ ജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി നാളെ വയനാട്ടിലെത്തുക.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഭൂപേന്ദര്‍ യാദവ് ജില്ലയിലേക്ക് എത്തുന്നത്.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി, സംസ്ഥാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ക്കും.
നേരത്തെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യമാണെന്ന് സംസ്ഥാന വനം മന്ത്രി പറഞ്ഞിരുന്നു.
ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും വന്യമൃഗ ആക്രമണം ഭീഷണിയായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി സമഗ്ര പദ്ധതി രൂപീകരിക്കണമെന്ന് വയനാട് എം.പിയായ രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.