UPSC വാല ലവ് കളക്ടർ സാഹിബ

രാജസ്ഥാനിൽ നിന്നുള്ള ഒരു ചെറുകിട കർഷകൻ്റെ മകനായ കൈലാഷ് മഞ്ജു തൻ്റെ പ്രണയം പരാജയപ്പെട്ട ശേഷം ഒരു നോവൽ എഴുതി പ്രശസ്തനായി.

“UPSC വാല ലവ് കളക്ടർ സാഹിബ” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം ബെസ്റ്റ് സെല്ലറായി മാറി. ഇതുവരെ 150,000 കോപ്പികൾ വിറ്റു. പുസ്തകം വിറ്റതോടെ മഞ്ജു 3 കോടി രൂപ വരെ സമ്പാദിച്ചു. അങ്ങനെ കോടീശ്വരനായി. പുസ്തകത്തിനായി സിനിമാ ഓഫറുകളും ലഭിച്ചിട്ടുണ്ട്.

യുപിഎസ്‌സി വാല ലവ് എന്ന പുസ്തകം യുപിഎസ്‌സിക്ക് തയ്യാറെടുക്കുകയും വിജയകരമായി ഐഎഎസ് ഓഫീസറാവുകയും ചെയ്യുന്ന ഗ്രാമീണ പെൺകുട്ടിയുടെ കഥയാണ്.

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുസ്തകം മഞ്ജു എഴുതിയിരിക്കുന്നത്. ഗിരീഷ്, എയ്ഞ്ചൽ എന്നീ കഥാപാത്രങ്ങളിലൂടെ മഞ്ജു സ്വന്തം ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് പ്രതിഫലിപ്പിക്കുന്നത്. ഗിരീഷും എയ്ഞ്ചലും ആദ്യമായി ഇമെയിൽ വഴി പരസ്പരം പരിചയപ്പെടുന്നു. ഡൽഹിയിൽ വെച്ച് കണ്ടുമുട്ടുന്നു. ഏയ്ഞ്ചൽ ഉയർന്ന റാങ്ക് നേടി യുപിഎസ് സി പരീക്ഷ വിജയിക്കുന്നു. ജോലിയിൽ പോസ്റ്റിംഗും ലഭിക്കുന്നു. പിന്നീട് പ്രണയം എന്തായെന്ന് കഥ പറയുന്നു.

കൈലാഷ് മഞ്ജു പറയുന്നതനുസരിച്ച് ഇപ്പോൾ ഹിന്ദിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകമാണിത്. മറാത്തി, ഇംഗ്ലീഷ്, ഗുജറാത്തി പതിപ്പുകൾ ഒരു കമ്പനിക്ക് നൽകിയെന്ന് കൈലാഷ് പറയുന്നു.

മറാത്തി പതിപ്പ് ഇറങ്ങുമ്പോൾ അതിൻ്റെ റോയൽറ്റി ഏകദേശം 50 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൈലാഷ് പറയുന്നു.

ഇതുമാത്രമല്ല സിനിമകളുടെ കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ടെന്ന് കൈലാഷ് പറയുന്നു. “ഞങ്ങൾ രണ്ട് മൂന്ന് സിനിമാ സംവിധായകരുമായി സംസാരിച്ചു. വെബ് സീരീസിനുള്ള ഞങ്ങളുടെ കരാർ ഏകദേശം തയ്യാറായി. പുസ്തകത്തിൻ്റെ രണ്ടാം ഭാഗം ഇറങ്ങിയതിന് ശേഷം ഞങ്ങൾ കരാർ ചെയ്യും. ചിത്രത്തിന് വേണ്ടി നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ട്.”

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...