ചെലവിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാവരുത്; മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം ജില്ലയിൽ മൂന്നു നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

ഉയർന്ന ചികിത്സാ ചെലവിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ സംസ്ഥാനത്ത് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും ഉദ്ഘാടനവും അപൂർവ രോഗപരിചരണ പദ്ധതിയായ ‘കെയറി’ന്റെ പ്രഖ്യാപനവും തിരുവനന്തപുരം ടാഗോർ തിയറ്റർ ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകളുടേയും മൂന്നു നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

ഏറ്റുമാനൂർ നഗരസഭയിലെ ചെറുവാണ്ടൂർ നഗര ജനകീയാരോഗ്യകേന്ദ്രം, തുമ്പശേരി നഗര ജനകീയാരോഗ്യകേന്ദ്രം, വൈക്കം നഗരസഭയിലെ ചുള്ളിത്തറ നഗര ജനകീയാരോഗ്യകേന്ദ്രം എന്നിവയുടേയും ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനവുമാണ് നടന്നത്.
നഗരപ്രദേശങ്ങളിലുളളവർക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായാണ് നിലവിൽ 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ഇതു കൂടാതെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ നിയോജകമണ്ഡലങ്ങളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. പകർച്ചവ്യാധികളുടെ പ്രതിരോധത്തിന്  പ്രധാനപ്പെട്ടതാണ് ഐസൊലേഷൻ വാർഡുകൾ.

കോവിഡ് കാലത്ത് തയാറാക്കിയ മാതൃകയിലാണ് ഐസൊലേഷൻ വാർഡുകൾ തയാറാക്കിയിട്ടുള്ളത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 250 കോടി രൂപയാണ് മൊത്തത്തിലുള്ള ചെലവ്.

ഓരോ നിയോജക മണ്ഡലത്തിലും ഐസൊലേഷൻ വാർഡ് നിർമിക്കുന്നതിനായുള്ള ചെലവിന്റെ 50 ശതമാനം കിഫ്ബി വഴിയും 50 ശതമാനം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് അനുവദിക്കുന്നത്.

അപൂർവരോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ പുതിയ ചുവടുവയ്പ്പായി കെയർ പദ്ധതി മാറും.’കേരള യുണൈറ്റഡ് എഗെയ്ൻസ്റ്റ് റെയർ ഡിസീസസ് എന്നതാണ് ‘കെയർ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2021 ലെ ദേശീയ അപൂർവരോഗ നയപ്രകാരം ദേശീയതലത്തിൽ 11 കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിലൊന്ന് തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയാണ്.

ആശുപത്രിക്കായി കേന്ദ്രത്തിൽ നിന്നു മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പരമാവധി 50 ലക്ഷം രൂപവരെയുള്ള ചികിത്സയാണ് ഒരു രോഗിക്ക് ഈ കേന്ദ്രത്തിലൂടെ നൽകാൻ കഴിയുന്നത്. എന്നാൽ പലർക്കും ഈ തുക മതിയാവാതെ വരും.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അപൂർവ രോഗി പരിചരണത്തിനായി സമഗ്ര നയരൂപീകരണം നടപ്പാക്കുന്നത്.

ഇത്തരം രോഗങ്ങൾ കണ്ടെത്താനും ചികിത്സിക്കാനും ഇതോടൊപ്പം ഗൃഹ കേന്ദ്രീകൃത ചികിത്സ ഉറപ്പ് വരുത്താനും മാതാപിതാക്കൾക്കുള്ള സാമൂഹിക, മാനസിക പിന്തുണയ്ക്കും കൂടിയുള്ള സമഗ്ര പദ്ധതിയാണ് കെയറിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈക്കത്തും ഏറ്റുമാനൂരും നഗരജനകീയാരോഗ്യങ്ങൾ

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ ചെറുവാണ്ടൂർ, തുമ്പശേരിയിലും വൈക്കം നഗരസഭയിലെ ചുള്ളിത്തറയിലുമുള്ള നഗര ജനകീയാരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെയാണ്  നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന സമയം. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും.

ഓൺലൈൻ ഉദ്ഘാടനത്തോടനുബന്ധിച്ചു ചെറുവാണ്ടൂരിലും തുമ്പശ്ശേരിയിലും നടന്ന യോഗങ്ങൾ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ് പടികര ഉദ്ഘാടനം ചെയ്തു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ്. ബീനാ, ബീനാ ഷാജി, വിജി ജോർജ്, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, എം.കെ സോമൻ, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ. സിത്താര, എ.എം.ഒ. ഡോ. അഞ്ജു സി. മാത്യു, ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ അനു കെ. പുരുഷൻ, ജിക്‌സൺ കെ. ജോൺ, നഗരസഭ സൂപ്രണ്ട് എസ്. രതീഷ് എന്നിവർ പങ്കെടുത്തു.
വൈക്കം ചുള്ളിത്തറയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ഷാജി,  ലേഖ ശ്രീകുമാർ, കൗൺസിലർമാരായ എബ്രഹാം പഴയകടവൻ, കവിത രാജേഷ്, എസ്.സി. മണിയമ്മ, രാധിക ശ്യാം, ബി. രാജശേഖരൻ, വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...