കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ സഹമന്ത്രി രാജീവ് ചന്ദ്രശേഖറും യഥാക്രമം ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്ത് നിന്നും മത്സരിച്ചേക്കും.
സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി സംസ്ഥാന നേതാക്കൾ ഡൽഹിയിലാണ്. പാർട്ടിയുടെ രണ്ട് ദിവസത്തെ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിൻ്റെ പേര് ഉയർന്നുവരികയാണ്. ആറ്റിങ്ങലിൽ മുരളീധരൻ്റെയും തൃശൂരിൽ സുരേഷ് ഗോപിയുടെയും സ്ഥാനാർഥിത്വത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് https://www.bjp.org/ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞെങ്കിലും പാർട്ടി അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൊല്ലത്ത് കുമ്മനം രാജശേഖരൻ്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചാൽ അതും മുൻഗണനാ സീറ്റുകളിൽ ഉൾപ്പെടും.
കൊല്ലം – കുമ്മനം രാജശേഖരൻ, ബിജെപി ജില്ലാ പ്രസിഡൻ്റ് ബി ബി ഗോപകുമാർ
ആലപ്പുഴ- ഡോ കെ എസ് രാധാകൃഷ്ണൻ, അനിൽ ആൻ്റണി
മാവേലിക്കര- ബി.ഡി.ജെ.എസ്
പത്തനംതിട്ട- കുമ്മനം രാജശേഖരൻ, പി സി ജോർജ്ജ്
കോട്ടയം- തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്)
എറണാകുളം- അനിൽ ആൻ്റണി
ചാലക്കുടി- എ എൻ രാധാകൃഷ്ണൻ, സിന്ധുമോൾ
ആലത്തൂർ-ഷാജുമോൻ വട്ടേക്കാട്
പാലക്കാട്- സി കൃഷ്ണകുമാർ
മലപ്പുറം- എ പി അബ്ദുള്ളക്കുട്ടി
പൊന്നാനി- പ്രഫുൽ കൃഷ്ണൻ
കോഴിക്കോട്- എം ടി രമേശ്, ശോഭ സുരേന്ദ്രൻ
കണ്ണൂർ- സി രഘുനാഥ്
കാസർകോട്- പി കെ കൃഷ്ണദാസ് ഇടുക്കി- ബി.ഡി.ജെ.എസ്
വടകര സീറ്റിൻ്റെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചാൽ വയനാട്ടിൽ ബിജെപിയുടെ ഒരു ശ്രദ്ധേയ മുഖം മത്സരരംഗത്തെത്തും.