വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്. ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് ട്രെയിന്‍ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്‌ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിന്‍ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് 6.45 ആയിട്ടും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിട്ടില്ല. തകരാര്‍ പരിഹരിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുകയാണ്.

Leave a Reply

spot_img

Related articles

ഏറ്റുമാനൂരിൽ നടി വീണ നായർ എൻഡിഎ സ്ഥാനാർത്ഥി

ഏറ്റുമാനൂരിൽ നടി വീണ നായർ എൻഡിഎ സ്ഥാനാർത്ഥിയാവും.വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20യുടെ സ്ഥാനാർത്ഥിയാ യാവും മത്സര രംഗത്ത് ഇറങ്ങുക.ജിബു ജേക്കബ് സംവിധാനം ചെയ്ത...

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി.അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.അപ്പീൽ അടിയന്തരമായി...

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി,ഹർജി തള്ളി ഹൈക്കോടതി

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി. ഹർജി തള്ളി ഹൈക്കോടതി.ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3...

എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26...