വരാഹം മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

സുരേഷ് ഗോപിയെ നായകനാക്കി സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലെ രംഗങ്ങൾ കോർത്തിണക്കിയ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
അഭിനേതാക്കളിൽ
ഇന്ദ്രൻസിനേയും മറ്റ് അണിയറ പ്രവർത്തകരേയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ മേക്കിംഗ് വീഡിയോ.
അഭിനേതാക്കളുടെ ലുക്ക് പുറത്തുവിടാത്തതിനാൽ സുരേഷ് ഗോപി അടക്കമുള്ളവരെ ഉൾക്കൊള്ളിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ തവസ്സിയുടെ നേതൃത്ത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രേഷകന് ഏറെ കനതൃകവും ഉദ്യേഗവും നൽകാൻ കഴിയുന്നതാണ് ഈ വീഡിയോ. ചിത്രത്തിൻ്റെ പൊതുവായ ത്രില്ലർ മൂഡിനെ ഓർമ്മിപ്പിക്കുന്നതാണ്.
സുരാജ് വെണാറമൂട്, ഗൗതം വാസുദേവ മേനോൻ,നവ്യാനായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രാഞ്ചി ടെഹ് ലാൻ (മാമാങ്കം ഫെയിം)
ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തു
ന്നുണ്ട്.
കഥ ജിത്തു. കെ. ജയൻ. മനു സി. കുമാർ.
തിരക്കഥ – മനു.സി. കുമാർ.
സംഗീതം – രാഹുൽ രാജ്
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി
എഡിറ്റിംഗ് – മൺസൂർ മുത്തുട്ടി
കലാസംവിധാനം – സുനിൽ. കെ.ബോർജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്. അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.
കോ – പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രാജാ സിംഗ്, കൃഷ്ണകുമാർ.
ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്
മാവെറിക് മൂവീസ് എൻ്റെർടൈൻമെൻ്റ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയിൻ, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
കൊച്ചി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...