വർക്കലയിൽ വിദ്യാർത്ഥി കടലിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുന്നു

വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മരിച്ചു.

വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ വെറ്റക്കട ബീച്ചിൽ ആണ് ഈ സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം.

ഒപ്പമുണ്ടായിരുന്ന കുട്ടിയ്ക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

കടലിലേക്ക് ഈ രണ്ട് കുട്ടികളും ഇറങ്ങിപോകുന്നതായി നാട്ടുകാർ കണ്ടിരുന്നു.

ഈ രണ്ട് കുട്ടികളെയും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.

പിന്നാലെ തിരച്ചിലിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്ക് അറിഞ്ഞു.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...