പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ എത്താൻ വൈകിയതില്‍ ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
ആലപ്പുഴയിലെ സമരഗ്നിപരിപാടിക്കിടെയാണ് സംഭവം. വാർത്താസമ്മേളനത്തിനായി കെ. സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി.ഡി സതീശൻ എത്തിയത്. ഇതോടെ കെ. സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു.
അതേ സമയം കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പ്രകടിപ്പിച്ചു.
എ ഐ സി സി നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു.എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇരുവരോടും സംസാരിച്ചു.
സമരാഗ്നി ജാഥയെ ബാധിക്കുന്ന ഒന്നും ഉണ്ടാകരുതെന്ന് നിർദേശം നൽകി.