മുഖ്യമന്ത്രിയുടെ മകൾ വിണാ വിജയൻ്റെ പരാതിയിൽ ബിജെപി നേതാവ് ഷോൺ ജോർജിനെതിരെ പോലീസ് കേസെടുത്തു.
സമൂഹമാധ്യമത്തിലൂടെ തനിക്ക് കനേഡിയൻ കമ്പനിയുണ്ടന്ന് വ്യാജ പ്രചരണം നടത്തിയെന്നാണ് വീണയുടെ പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തു..
വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫെയ്സ്‌ബുക്കിലാണ് പോസ്റ്റ് ചെയ്തിരുന്നത്.
സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.