താനെ ഡോമ്പി വല്ലി ഈസ്റ്റിൽ പച്ചക്കറി കട നടത്തുന്ന സ്ത്രീയുടെ മകൻ സിഎ പരീക്ഷ പാസായി. ജയിച്ച വിവരം അയാൾ അമ്മയുടെ അടുത്തു വന്നു പറഞ്ഞു. സന്തോഷം കൊണ്ട് അമ്മ മകനെ കെട്ടിപ്പിടിച്ച് അവസാനം കരയാനും തുടങ്ങി.
45 സെക്കൻഡ് വീഡിയോ ആണ് ഇത്. മഹാരാഷ്ട്രയിലെ പൊതുമരാമത്ത് മന്ത്രി രവീന്ദ്രചവാൻ X- ൽ വീഡിയോ ഷെയർ ചെയ്തു. സിഎ പാസായ യോഗേഷിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
“ഒരു പച്ചക്കറി വിൽപ്പനക്കാരിയുടെ മകൻ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരിക്കുന്നു. മനക്കരുത്തും നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് യോഗേഷ് വിജയം കൈവരിച്ചു. ആ അമ്മയുടെ സന്തോഷ കണ്ണുനീരിന് വളരെ വിലയുണ്ട്,” മന്ത്രി യോഗേഷിനെ അഭിനന്ദിക്കുകയും നല്ലൊരു ഭാവി ആശംസിക്കുകയും ചെയ്തു. 2 ലക്ഷം പേർ വീഡിയോ കണ്ടു.