അടിമാലി ശിശു വികസനപദ്ധതി ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടാക്‌സി പെര്‍മിറ്റും ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കവുമുള്ള ജീപ്പ് അല്ലെങ്കില്‍ കാര്‍ ഫെബ്രുവരി മുതല്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുദ്ര വച്ച ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ ഫോമുകള്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ വാങ്ങാം. ടെന്‍ഡറുകള്‍ ഫെബ്രുവരി 7 ന് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് തുറന്ന് പരിശോധിക്കും. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനത്തിന്റെ ആര്‍ സി ബുക്ക്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ടെന്‍ഡറിനോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04864-223966, 9447876176.