‘എന്റെ അഭിഭാഷകനും ഓഡിറ്ററും മുസ്ലീങ്ങളാണ്, മുസ്ലിം വീരോധിയാക്കാനുള്ള ലീഗിന്റെ നീക്കത്തെ പൊളിച്ചടുക്കാനാണ് ശ്രമിക്കുന്നത്’: വെള്ളാപ്പള്ളി നടേശൻ

തന്റെ മലപ്പുറം പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തുവെന്ന് വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലീങ്ങൾക്കെതിരെ പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് മുസ്ലിം ലീഗ് നേതാക്കളാണ്. മുസ്ലിം ലീഗുമായി സഹകരിക്കാതെ ആയപ്പോൾ തന്നെ മുസ്ലിം വിരോധിയാക്കി. താൻ ഒരിക്കലും ഒരു മുസ്ലിം വിരോധിയല്ല. നാഷണൽ ലീഗ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. എന്റെ അഭിഭാഷകനും ഓഡിറ്ററും മുസ്ലീങ്ങളാണ്. തന്നെ മുസ്ലിം വീരോധിയാക്കാനുള്ള മുസ്ലീംലീഗിന്റെ നീക്കത്തെ പൊളിച്ചടുക്കാനാണ് താൻ ശ്രമിക്കുന്നത്.മുസ്ലിം സമുദായത്തിന്റെ കുത്തക അവകാശം ഏറ്റെടുക്കാനുള്ള അവകാശം ലീഗിനില്ല. ഭൂരിപക്ഷം മുസ്ലീങ്ങളും മുസ്ലിംലീഗിന് പുറത്തുള്ളവരാണ്. താൻ പ്രകടിപ്പിച്ചത് ഞങ്ങളുടെ ദുഃഖസത്യങ്ങൾ. വിഭാഗീയത സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...